മൈക്ക് വാൾട്സിനു പകരം സ്റ്റീഫൻ മില്ലർ വരുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ

New Update
Tftff

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് യുഎൻ അംബാസഡറായി അയച്ച മൈക്ക് വാൾട്സിനു പകരം നാഷനൽ സെക്യൂരിറ്റി അഡ്വൈസറായി സ്റ്റീഫൻ മില്ലർ വരുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രസിഡന്റിന്റെ സീനിയർ പോളിസി-നാഷനൽ സെക്യൂരിറ്റി അഡ്വൈസറായ മില്ലർക്കാണ് ഏറ്റവും സാധ്യത തെളിഞ്ഞു നിൽക്കുന്നത്.  

Advertisment

ട്രംപിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് അംഗങ്ങളിൽ ഒരാളാവും 39 വയസ് മാത്രമുള്ള മില്ലർ. വാൾട്സിനു പകരം ഇപ്പോൾ നാഷനൽ സെക്യൂരിറ്റി അധിക ചുമതല വഹിക്കുന്നത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ആണ്.

ട്രംപിന്റെ ഏറ്റവും ജനപ്രീതി നേടിയ കുടിയേറ്റ വിഷയത്തിൽ കാടുകട്ടിക്കാരനായി അറിയപ്പെടുന്ന മില്ലർ ഒന്നാം ട്രംപ് ഭരണത്തിലും ശ്രദ്ധേയനായിരുന്നു. രണ്ടാം ഭരണത്തിലും ഊർജിതമായി അനധികൃതരെ നാടുകടത്താൻ റുബിയോക്കൊപ്പം മില്ലർ സജീവ പങ്കുവഹിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസ് ഡയറക്‌ടർ ഓഫ് പോളിസി പ്ലാനിംഗ് മൈക്കൽ ആന്റൺ ആണ് മറ്റൊരു സാധ്യത. വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനു അദ്ദേഹത്തിൽ താല്പര്യം ഉണ്ടെന്നു പറയുന്നു.