/sathyam/media/media_files/2025/09/23/nhnn-2025-09-23-03-21-26.jpg)
വാഷിങ്ടണ്‍: എച്ച്1~ബി വിസ ഫീസ് വര്‍ധന സംബന്ധിച്ച് വ്യക്തത വരുത്തി വൈറ്റ് ഹൗസ്. കുടിയേറ്റക്കാര്‍ക്ക് ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് നിയമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഇത് വാര്‍ഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
ഈ നടപടി പുതിയ അപേക്ഷകരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ഇതിനകം എച്ച്1~ബി വിസ കൈവശമുള്ളവരും നിലവില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ക്കും വീണ്ടും പ്രവേശിക്കുന്നതിന് 1,00,000 ഡോളര്‍ ഈടാക്കില്ലെന്നും ഇത് പുതിയ വിസകള്‍ക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകള്‍ക്ക് ബാധകമല്ല, നിലവിലുള്ള വിസ ഉടമകള്‍ക്കും ബാധകമല്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, ട്രംപിന്‍റെ പുതിയ എച്ച്1~ബി വിസ നിയമം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൊഴിലുടമകളെയും ബാധിച്ചേക്കാമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആശങ്ക പ്രകടിപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. .2024 ല്‍ അംഗീകരിച്ച 3,99,395 എച്ച്1~ബി വിസകളില്‍ 71 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ഈ നീക്കം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെ തന്നെയാണ്.