ഇന്ത്യയിലെ എ ഐ സേവനങ്ങൾക്ക് അമേരിക്ക ക്കാർ എന്തിനു പണം നൽകണം? പീറ്റർ നവാരോ

New Update
V

വാഷിംഗ്ടൺ: ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനങ്ങൾക്ക് എന്തിനാണ് അമേരിക്കൻ വിഭവങ്ങൾ ഉപയോഗിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാറ്റ് ജിപിടി പോലുള്ള എഐ പ്ലാറ്റ്ഫോമുകൾ രാജ്യത്തെ വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നും, എന്നാൽ അവയുടെ വലിയൊരു വിഭാഗം ഉപയോക്താക്കൾ ഇന്ത്യയിലും ചൈനയിലുമാണെന്നും നവാരോ പറഞ്ഞു.

Advertisment

അമേരിക്കക്കാർ എന്തിനാണ് ഇന്ത്യയിൽ എഐക്ക് പണം നൽകുന്നതെന്നും അമേരിക്കൻ ജനതയുടെ വൈദ്യുതി ബില്ലുകൾ വർദ്ധിക്കുമ്പോൾ അതിന്റെ പ്രയോജനം വിദേശ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് ഒരു വ്യാപാര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നവാരോയുടെ പരാമർശം.

എഐ ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വളർച്ച അമേരിക്കയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നുവെന്ന് നവാരോ ആരോപിച്ചു. വൈദ്യുതി നിരക്ക് നിയന്ത്രിക്കാൻ എഐ മേഖലയിൽ സർക്കാർ ഇടപെടലുകൾ ഉണ്ടായേക്കുമെന്നും വിഷയത്തിൽ ട്രംപിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യക്കുമേൽ തീരുവ ഭീഷണി ട്രംപ് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നവാരോയുടെ പുതിയ പരാമർശം.

Advertisment