അമേരിക്കയിൽ അലൻ മസ്ക്കിനെതിരെ വ്യാപകപ്രതിഷേധം; മസ്ക്ക് രാജിയിലേക്ക് ?

New Update
MASK AMERIKKA

അമേരിക്ക: ടെസ്ല മേധാവി അലൻ മസ്ക്കിനെതിരെ  അമേരിക്കയിലും യൂറോപ്പിലും വ്യാപക പ്രതിഷേധം തുടരുകയാണ്. അമേരിക്കൻ സർക്കാരിൽ മസ്‌ക്കിന്റെ കൈകടത്തൽ അമേരിക്കയെ മാത്രമല്ല ലോകം മുഴുവനും നാശത്തിലേക്കാണ് നയിക്കുന്നതെന്നാരോപിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. അമേരിക്കയിലും യുറോപ്പിലുമുള്ള ടെസ്ലയുടെ ഷോറൂമുകൾക്കുമുന്നിലാണ് പ്രകടനങ്ങൾ നടക്കുന്നത്.

Advertisment

MASK AMERIKKA121

അമേരിക്കയുടെ പല രഹസ്യ ഡാറ്റകളും മാസ്ക്ക് മനസ്സിലാക്കാ നുതകുന്നത് അപകടമാണെന്നും ആളുകൾ പറയുന്നു. പ്രതിഷേധക്കാർ മൂന്ന് ആവശ്യങ്ങളാണ് ലോകജനതയോട് അഭ്യർത്ഥിക്കുന്നത്.  ടെസ്ലയുടെ കാറുകൾ ബഹിഷ്‌ക്കരിക്കുക, ടെസ്ലയുടെ ഓഹരികൾ വിൽക്കുക, ടെസ്ല  ടേക്ക് ഡൌൺ  പ്രക്ഷോഭത്തിൽ പങ്കാളികളാകുക.

MASK AMERIKKA122

പ്രക്ഷോഭം നാൾക്കുനാൾ കടുക്കുകയും ടെസ്ലയുടെ കാർവിൽപ്പന മരവിക്കുകയും ഷെയറുകൾ ആളുകൾ വിറ്റഴിക്കാൻ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ മെയ് ആദ്യവാരം അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് എന്ന പദവി അലൻ മസ്ക്ക് രാജി വയ്ക്കുമെന്നാണ് സൂചന. പ്രഖ്യാപനം ഉടനുണ്ടാകും.

Advertisment