/sathyam/media/media_files/2026/01/19/c-2026-01-19-04-29-53.jpg)
ഡാലസ്: മിനിയപ്പലിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ പ്രെസ്റ്റൺ -പാർക്കർ റോഡിലായിരുന്നു പ്രതിഷേധം. കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു.
ഈ മാസം ആദ്യം മിനിയപ്പലിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെനീ ഗുഡ് എന്ന 37വയസ്സുകാരിയെ വെടിവെച്ചുകൊന്നിരുന്നു. ഇതിനെതിരെയും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുമാണ് പ്രതിഷേധം നടന്നത്. സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്ന് ഭരണകൂടം വാദിക്കുമ്പോൾ, റെനീ ഗുഡിന്റെ മരണം കൊലപാതകമാണെന്ന് സമരക്കാർ ആരോപിക്കുന്നു. മിനസോടയിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്ന് ഫെഡറൽ ഏജൻസികൾ തടയുന്നതായും പരാതിയുണ്ട്.
കുടിയേറ്റക്കാരെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് നഴ്സായ മിഷേൽ അഭിപ്രായപ്പെട്ടു. ഫോർട്ട് വർത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുംഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സസ്മെന്റിന് എതിരെ പ്രതിഷേധങ്ങൾ പടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us