Advertisment

സ്ട്രാഫോർഡിൽ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി ഭാര്യ

New Update
Vyghhb

സ്ട്രാഫോർഡ് : സ്ട്രാഫോർഡിൽ ഭർത്താവിനെ വെടിവച്ചു കൊന്ന് ഭാര്യ. ചൊവ്വാഴ്ച പുലർച്ചെ ഡസ്റ്റിൻ റോബർട്ട്സിനെ (43) വെടിവച്ചു കൊന്ന കേസിൽ പ്രതിയായ കാർലി റോബർട്ട്സിനെ (43) അറസ്റ്റ് ചെയ്തതായി ഗ്രീൻ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. 

Advertisment

ജനുവരി 28ന് പുലർച്ചെ 3:30 ഓടെയാണ് സ്ട്രാഫോർഡിലെ ഈസ്റ്റ് കെന്നഡിയിലെ 400 ബ്ലോക്കിലുള്ള വീട്ടിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഡസ്റ്റിൻ റോബർട്ട്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

ഡെപ്യൂട്ടി തിരിച്ചെത്തി ഭർത്താവിന് എന്താണ് സംഭവിച്ചതെന്ന് കാർലി റോബർട്ട്സിനോട് അന്വേഷിച്ചു. "ഞാൻ അവനെ കൊന്നു" എന്ന് കാർലി മറുപടി നൽകിയതായി പൊലീസ് പറയുന്നു. ഡസ്റ്റിനെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും ഡെപ്യൂട്ടികൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.  

കാർലി റോബർട്ട്സിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ ഗ്രീൻ കൗണ്ടി ജയിലിലാണ് പ്രതി.

Advertisment