ലോസ് ആഞ്ജലസ്: ലോസ് ആഞ്ജലസില്‍ അനിയന്ത്രിതമായി പടരുന്ന കാട്ടുതീ ഹോളിവുഡിനും ഭീഷണിയായി മാറി. ഹോളിവുഡ് ഹില്‍സിലെ റുന്‍യോന്‍ കന്‍യോനില്‍ ബുധനാഴ്ച വൈകിട്ടാണ തീ പടര്‍ന്നു തുടങ്ങിയത്. ഹോളിവുഡ് ബൂളിവാഡ്, ഹോളിവുഡ് വോക് ഓഫ് ഫെയിം തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലേക്കും തീപടര്‍ന്നു. സംഗീത പരിപാടികള്‍ നടക്കാറുള്ള ഹോളിവുഡ് ബൗള്‍ അടക്കം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങള്‍ അപകടത്തിലാണെന്നാണ് വിവരം.
തീപിടിത്തമുണ്ടായതിന് പിന്നാലെ പല സിനിമകളുടെയും ആദ്യ പ്രദര്‍ശനം അടക്കം റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമാണ്. ഓസ്കര്‍ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടിവച്ചു.
ഹോളിവുഡ് നടന്മാരായ ബില്ലി ക്രിസ്ററല്‍, യൂജിന്‍ ലെവി, മാര്‍ക് ഹാമില്‍, ജെയിംസ് വൂഡ്സ്, കാരി എല്‍വിസ് എന്നിവരുടെയും നടിമാരായ മാന്‍ഡി മൂറിന്റെയും പാരീസ് ഹില്‍ട്ടണിന്റെയും വീടുകളും കത്തി നശിച്ചു. ബില്ലി ക്രിസ്ററല്‍ കുടുംബത്തോടൊപ്പം 46 വര്‍ഷമായി താമസിച്ചുവരുന്ന വീടാണ് നഷ്ടപ്പെട്ടത്.