കാട്ടുതീ: സൗത്ത്–നോർത്ത് കാരോലൈനയിൽ അടിയന്തരാവസ്ഥ, രക്ഷാ പ്രവർത്തനങ്ങൾ സജീവം

New Update
Ngtyhcbh

സൗത്ത് കാരോലൈന: വരണ്ട കാലാവസ്ഥയെ തുടർന്ന് സൗത്ത്, നോർത്ത് കാരോലൈനയിൽ കാട്ടുതീ പടരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ. പ്രദേശവാസികളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സൗത്ത് കാരോലൈന ഗവർണർ ഹെൻട്രി മാക് മാസ്റ്റർ ആണ് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച വരെ ഹോറി, സ്പാർട്ടൻബർഗ്, ഒകോണി, യൂണിയൻ, പിക്കൻസ് കൗണ്ടികൾ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ 4,200 ഏക്കർ ആണ് കത്തിനശിച്ചത്. വ്യാപകമായ കാട്ടുതീക്കെതിരെ പ്രവർത്തനങ്ങൾ തുടരുകയാണ്.

Advertisment

ഹോറി കൗണ്ടിയിലെ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കാരോലൈന ഫോറസ്റ്റിന് സമീപത്തെ 1,600 ഏക്കറോളം സ്ഥലത്താണ് കാട്ടു തീ പടർന്നത്. ഞായറാഴ്ച വൈകിട്ടോടെ 30 ശതമാനത്തോളവും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി സൗത്ത് കാരോലൈന ഫോറസ്ട്രി കമ്മീഷൻ വ്യക്തമാക്കി.

ശനിയാഴ്ച മുതൽ സംസ്ഥാനവ്യാപകമായി സാധനങ്ങൾ കത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം പ്രാബല്യത്തിലാണ്. കാരോലൈനയിൽ പെട്ടെന്നുണ്ടായ കാട്ടുതീയുടെ കാരണം അന്വേഷിക്കുന്നുണ്ട്. വരണ്ട കാലാവസ്ഥയ്ക്കും കനത്ത കാറ്റിനും ഇടയിലാണ് തീ പിടിത്തം. 

സൗത്ത് കാരോലൈനയിലുട നീളം റെഡ് ഫ്ലാഗ് ഫയർ അപകട മുന്നറിയിപ്പുകൾ നൽകി. സൗത്ത് കാരോലൈനയിലെ ജോർജ് ടൗൺ കൗണ്ടിയിൽ ശനിയാഴ്ച ഉണ്ടായ മറ്റൊരു വലിയ കാട്ടുതീ, സൗത്ത് കാരോലൈനയിൽ നിന്ന് ഏകദേശം 35 മൈൽ തെക്ക് ഭാഗത്തേക്ക് പടർന്നുപിടിച്ചു. ഇതേ തുടർന്ന് പ്രിൻസ് ജോർജ് പട്ടണത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രിൻസ് ജോർജ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെയോടെ തീ 800 ഏക്കറിലധികം വിസ്തൃതിയിൽ പടർന്നു. 

Advertisment