Advertisment

ഇസ്രയേലുമായും ഹമാസുമായും സമാധാന ചര്‍ച്ച നടത്തും: യുഎസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfgfvyg7778

വാഷിങ്ടണ്‍: ഹമാസിനെതിരെ പരിപൂര്‍ണവിജയം നേടും വരെ യുദ്ധം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചെങ്കിലും സമാധാനചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ സൂചന നല്‍കുന്നു.

Advertisment

മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെത്തിയിട്ടുണ്ട്. ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമാലുമായി സംഘം കൂടിക്കാഴ്ച നടത്തും.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കു മധ്യസ്ഥരായ ഈജിപ്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. സമാധാന നയതന്ത്രവുമായി ജോര്‍ദാനിലെ അബ്ദുള്ള രാജാവ് യുഎസ് ~ യൂറോപ്പ് യാത്ര ആരംഭിച്ചുകഴിഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം പാശ്ചാത്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

israel Hamas
Advertisment