ഗാസയില്‍ വെടിനിര്‍ത്തണമെന്ന അപേക്ഷയുമായി മാര്‍പാപ്പ

New Update
Tfgg

വത്തിക്കാന്‍സിറ്റി: ഗാസയിലെ വെടിനിര്‍ത്തിലിനായി താന്‍ യാചിക്കുകയാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ കാരണവും പട്ടിണി മൂലവും നിരവധി പേര്‍ മരിക്കുന്നതിനിടെയാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

സുസ്ഥിരമായ വെടിനിര്‍ത്തലിനായി ഞാന്‍ യാചിക്കുകയാണ്. മാനുഷികമായ സഹായം സുഗമമായി ഗാസയിലെത്തണം. മനുഷ്യവകാശ നിയമങ്ങള്‍ പൂര്‍ണമായും മാനിക്കപ്പെടണം~ അദ്ദേഹം ആവശ്യപ്പെട്ടു. ആളുകള്‍ക്ക് കൂട്ടത്തോടെ ശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നും, നിര്‍ബന്ധിതമായി കൂടിയൊഴിപ്പിക്കുന്നതില്‍നിന്ന് ഇസ്രായേല്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് വത്തിക്കാനില്‍ നിന്നും ഉണ്ടായത്. വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് കൊണ്ട് മാര്‍പ്പാപ്പ നടത്തിയ പ്രസംഗം ആളുകളുടെ കരഘോഷം മൂലം രണ്ട് തവണ നിര്‍ത്തേണ്ടി വന്നിരുന്നു.

Advertisment