ലോസ് ഏഞ്ജലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ ചെറുത്തു നിൽപുണ്ടായപ്പോൾ പ്രസിഡന്റ് ട്രംപ് വിന്യസിച്ച 2,000 നാഷനൽ ഗാർഡുകളെ പിൻവലിക്കുന്നതായി ചൊവാഴ്ച്ച അറിയിപ്പുണ്ടായി.
നഗരത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്നു പെന്റഗൺ വക്താവ് ഷോൺ പാർണൽ ചൂണ്ടിക്കാട്ടിയെന്നു സി എൻ എൻ പറഞ്ഞു. കാലിഫോർണിയ നാഷനൽ ഗാർഡ്‌സിലെ 79ആം ഇൻഫന്ററി ബ്രിഗേഡിനെ പിൻവലിക്കാൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് നിർദേശം നൽകി.
കാലിഫോർണിയയുടെ സേനയെ ട്രംപ് ഫെഡറൽ സേവനത്തിനു വിളിച്ചത് നിയമവിരുദ്ധമായാണെന്നു ഫെഡറൽ ഡിസ്‌ട്രിക്‌ട് ജഡ്‌ജ് വിധിച്ചിരുന്നു. സേനയെ വിന്യസിച്ചതു രാഷ്ട്രീയ ലക്‌ഷ്യം വച്ചാണെന്നു വിമർശിച്ച ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസം സമ്പൂർണമായി അവരെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മേഖലയിൽ ഇമിഗ്രെഷൻ റെയ്ഡുകൾ തുടരുന്നുണ്ട്. എതിർപ്പും ഉണ്ടാവുന്നുണ്ട്. കൃഷി തൊഴിലാളികളെ റെയ്ഡ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ച സംഘർഷം കനത്തു.