ന്യൂയോർക്ക്∙ ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികൾ കാരണം ലോകം സുപ്രധാന വഴിത്തിരിവിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. യു.എനിലെ തന്റെ അവസാന പ്രസംഗത്തിൽ, വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തെക്കുറിച്ച് ബൈഡൻ സംസാരിച്ചു. "അധികാരത്തിൽ തുടരുന്നതിനേക്കാൾ ചില കാര്യങ്ങൾ പ്രധാനമാണ്" എന്ന വാക്കുകളിലൂടെയാണ് ബൈഡൻ തീരുമാനത്തെ ന്യായീകരിച്ചത്.
ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയോട് അദ്ദേഹം നടത്തിയ അവസാന പ്രസംഗത്തിൽ വ്യക്തിപരമായ അനുഭവങ്ങളും നയപരമായ ആവശ്യകതകളും അദ്ദേഹം പ്രതിപാദിച്ചു. 1972-ൽ 29-ാം വയസ്സിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മുതൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് ബൈഡൻ വിശദീകരിച്ചു.