/sathyam/media/media_files/2025/09/25/hh-z-2025-09-25-05-15-37.jpg)
ഗർഭിണികൾ പാരാസെറ്റമോൾ ഉപയോഗിച്ചാൽ കുട്ടികൾക്ക് ഓട്ടിസം ഉണ്ടാവുമെന്ന പ്രസിഡന്റ് ട്രംപിന്റെ വാദം ലോകാരോഗ്യ സംഘടന (ഡബ്ലിയു എച് ഓ) തള്ളി.
അങ്ങിനെയൊരു പ്രശ്നം നിലവിലുള്ള ശാസ്ത്രീയ തെളിവുകളൊന്നും കാട്ടിത്തരുന്നില്ലെന്നു ജനീവയിൽ അവരുടെ വക്താവ് താരിഖ് ജാസറെവിക് പറഞ്ഞു. "ഇവിടെ പാരസെറ്റമോൾ എന്നറിയപ്പെടുന്ന അസെറ്റാമിനോഫെൻ സംബന്ധിച്ച് ഞങ്ങൾക്ക് അറിയാവുന്നത് ഞാൻ പങ്കിടാം. ആ മരുന്ന് ഗർഭിണികൾ ഉപയോഗിച്ചാൽ ഓട്ടിസം സാധ്യതയുണ്ടന്ന് ചില നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു, പക്ഷെ തെളിവുകൾസ്ഥിരമായിരുന്നില്ല. നിരവധി പഠനങ്ങളിൽ കണ്ടത് ഒരു ബന്ധവുമില്ല എന്നാണ്.
"അതു കൊണ്ട് ഓട്ടിസത്തിന് പാരാസെറ്റമോൾ കാരണമാവും എന്ന് അലക്ഷ്യമായി പറയുന്നത് സൂക്ഷിച്ചു വേണം.
ഗർഭിണികൾക്ക് മരുന്നുകൾ കരുതലോടെ വേണം നൽകാൻ എന്നത് പൊതുനിയമമാണ്. പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിൽ. ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഡോക്ടർ തന്നെ എടുക്കുന്ന തീരുമാനങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്."
ഡബ്ലിയു എച് ഓ ശാസ്ത്രത്തിൽ അധിഷ്ഠിതമായ സംഘടനയാണെന്നു അദ്ദേഹം പറഞ്ഞു. "വാക്‌സീനുകളെ കുറിച്ച് പറഞ്ഞാൽ, കുട്ടികളുടെ പ്രതിരോധത്തിനു അവ നൽകുന്ന പരിപാടികൾ ഏറെ സൂക്ഷ്മതയോടെ ആവിഷ്കരിച്ചതാണ്. എല്ലാ രാജ്യങ്ങളും അത് സ്വീകരിച്ചിട്ടുണ്ട്. 50 വർഷത്തിനിടയിൽ അത് 154 മില്യൺ ജീവനുകൾ സംരക്ഷിച്ചിട്ടുണ്ട്.
"ഏതു സമൂഹത്തിലും കുട്ടികളുടെ ആരോഗ്യത്തതിന് അവ ഒഴിച്ച് കൂടാൻ കഴിയാത്തതാണ്."
അസെറ്റാമിനോഫെൻ ഗർഭിണികൾ ഉപയോഗിക്കാനേ പാടില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞു. കുട്ടികൾക്കുള്ള വാക്‌സിനുകൾ 12 വയസ് വരെ നീട്ടി വയ്ക്കണമെന്നും.