വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2026 ല്‍ ഡാലസില്‍

New Update
Ggvgg

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2026 ല്‍ ഡാലസില്‍ ഓഗസ്റ്റില്‍ നടക്കുമെന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും നിരവധി സന്നദ്ധസേവനങ്ങളും സംഘടന ചെയ്തുവരുന്നു. മുപ്പതാം വര്‍ഷത്തിന്റെ നിറവില്‍ എത്തിയ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഈ അവസരത്തില്‍ എല്ലാവിധ ആശംസകളും സമര്‍പ്പിക്കുന്നതുമായി ഡാലസില്‍ സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം അറിയിച്ചു.

Advertisment

ആതുരസേനത്തിനു മുന്‍്തൂക്കം നല്‍കി വരുന്നു. 25 യുവതീയുവാക്കന്മാരുടെ വിവാഹം ഫിലാഡല്‍ഫിയ പ്രോവിന്‌സിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 നു പത്താനാപുരത്തുവച്ചു നടക്കും. പുനലൂര്‍ ജില്ലാ ആശുപത്രിക്കുവേണ്ടി 25 ടിവി മോണിറ്റേര്‍സ് നല്‍കി. വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് 25 വീട് സ്‌പോണ്‍സര്‍ ചെയ്തു നല്‍കി. 100 കുട്ടികള്‍ക്കുള്ള പഠന സ്‌കോളര്‍ഷിപ്പ് എന്നിവയും സംഘടന നല്‍കി. കൂടാതെ അമേരിക്ക റീജിയന്‍ 14 വീടുകള്‍ നാട്ടില്‍ നിര്‍മ്മിച്ച് നല്‍കി, തുടങ്ങി നിരവധി കാരുണ്യപ്രവര്‍ത്തികള്‍ നടപ്പിലാക്കി വരുന്നതായി പ്രത്യേക പത്രക്കുറുപ്പില്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റിന്റെ പി വി എസ് എ (പ്രസിഡന്റഷ്യൽൽ വോളന്ററി സർവീസ് അവാർഡ്) എന്ന പുരസ്‌കാരം നല്‍കാന്‍ അംഗീകൃതമായ ഏക മലയാളി സംഘടനയാണ് തങ്ങളുടേതെന്നും ഭാരവാഹികള്‍ പ്രസ്താവിച്ചു.

വി ഗോപാലപിള്ള (ചെയർമാൻ), ജോണ്‍ മത്തായി (പ്രസിഡന്റ്‌), ക്രിസ്റ്റഫര്‍ വര്‍ഗീസ് (ജനറൽസെക്രട്ടറി), ശശികുമാര്‍ നായര്‍ (ട്രഷറർ) അടങ്ങുന്ന ഭരണ സമിതിആണ് ഡബ്ല്യൂ എം സി യെ നയിക്കുന്നത്

Advertisment