വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഓണാഘോഷം ശനിയാഴ്ച ഡാലസില്‍

New Update
Bbnbv

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സും, സണ്ണിവെയില്‍ പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23 ശനിയാഴ്ച ഡാളസില്‍ നടക്കും.

Advertisment

സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ദേവാലയ ഓഡിറ്റോറിയത്തില്‍ (2707 ടോവ് ക്രീക്ക് എൽഎൻ, കരോൾ ടോൺ, ടിഎക്സ് 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികള്‍.

ഫാ. ജിമ്മി എടക്കളത്തൂര്‍ കുര്യന്‍ (സെന്റ്. മറിയം ത്രേസ്യാ മിഷന്‍ നോര്‍ത്ത് ഡാളസ് ഡയറ്കടര്‍, സെന്റ്. അല്‍ഫോന്‍സാ കൊപ്പേല്‍ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നല്‍കും.  

കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് ഏവര്‍ക്കും ഓണസദ്യ വിളമ്പും.

ജോണ്‍സണ്‍ തലച്ചെല്ലൂര്‍, സുകു വര്‍ഗീസ്, ആന്‍സി തലച്ചെല്ലൂര്‍, സ്മിത ജോസഫ്, സിറില്‍ ചെറിയാന്‍, സജി ജോസഫ്, മനു ഡാനി, സജോ തോമസ്, പ്രസാദ് വര്‍ഗീസ് തുടങ്ങി റീജണല്‍, പ്രൊവിന്‍സ് തല ഭാരവാഹികളും സംഘടനാ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

Advertisment