/sathyam/media/media_files/2025/08/20/vvvv-2025-08-20-03-23-32.jpg)
ന്യൂ യോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വൈവിദ്ധ്യമായ കലാപരിപാടികളോടുകൂടി സന്തൂർ ബാങ്ക്വറ്റ് ഹാളിൽ വെച്ച് ആഗസ്റ്റ് പതിനേഴാം തീയതി നടത്തപ്പെട്ടു. സംഗീത സാന്ദ്രമായ ചുറ്റുപാടിൽ നടന്ന ആഘോഷത്തിൽ ന്യൂയോർക്കിലെ വിവിധ സംഘടനയുടെ പ്രതിനിധികൾ പങ്കെടുത്തു.
ഹീര പോൾ, റിയ അലക്സാണ്ടർ, ഗ്രേസ് ജോൺ, അജു അലക്സാണ്ടർ, ജോസ് കുര്യൻ, റേച്ചൽ ഡേവിഡ് എന്നിവരുടെ ഗാനങ്ങൾ ശ്രവണ സുന്ദരമായിരുന്നു.
പ്രോവിൻസ് ചെയർമാൻ മോൻസി വർഗീസ്, പ്രസിഡൻ്റ് പ്രൊഫ. സാം മണ്ണിക്കാരോട്ട്, ട്രഷറർ ഷാജി മാത്യു, വൈസ് പ്രസിഡൻ്റ് റേച്ചൽ ഡേവിഡ്, വിമൻസ് ഫോറംപ്രസിഡൻ്റ് ഡോളമ്മ പണിക്കർ, പ്രോഗ്രാം കോർഡിനേറ്റർ ഹീര പോൾ, ഉഷ ജോർജ് എന്നിവർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. ഡബ്ല്യൂ എം സി അമേരിയ്ക്ക റീജിയൺ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, റീജിയൻ വിമൻസ് ഫോറം ട്രഷറർ ശോശാമ്മ അലക്സാണ്ടർ, ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് ജോൺ, പ്രോവിൻസ് മുൻ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ്, സർഗ്ഗവേദി ഭാരവാഹി മനോഹർ തോമസ് എന്നിവരെല്ലാം പ്രോവിൻസ് അംഗങ്ങളോടൊപ്പം അണിചേർന്ന് ഈ വർഷത്തെ ന്യൂയോർക്കിലെ ആദ്യ ഓണാഘോഷം കെങ്കേമമാക്കി. വിഭവ സമൃദ്ധമായ ഓണ സദ്യ ഏവരിലും ഗ്രഹാത്വരത്വം ഉളവാക്കി.