/sathyam/media/media_files/2025/09/25/81fff467-e5d3-48e3-a52f-aae44cc28897-2025-09-25-18-48-50.jpg)
വേൾഡ് മലയാളി കൗൺസിൽ അലൈൻ പ്രൊവിൻസ് അൽ തവാം റിക്രിയേഷൻ സെന്ററിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ വർഗ്ഗീസ് പനക്കൽ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
പ്രൊവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വിനീഷ് മോഹൻ ഓണസന്ദേശം നൽകി.
അലൈൻ ഇന്ത്യ സോഷ്യൽ സെന്റർ ഭാരവാഹികളായ റസ്സൽ മുഹമ്മദ് സാലെ, സന്തോഷ്, സലാം, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ സി. യു. മത്തായി,രാജീവ് കുമാർ, ലാൽ ഭാസ്കർ, ശാന്തപോൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ മൊയ്‌ദീൻ എന്നിവർ ഓണാശംസകൾ നൽകി.
വൈസ് ചെയർമാൻ തോമസ് ജോൺ സ്വാഗതവും, വുമൺസ് കൗൺസിൽ പ്രസിഡന്റ് ഡോ. നിഷ വിജി നന്ദിയും രേഖപ്പെടുത്തി. അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിര, ഓണപ്പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി, ഓണകളികൾ എന്നിവ സംഘടിപ്പിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ഭാരവാഹികളായ റോഷൻ ആന്റണി, ബിജു ആന്റണി, സാം വർഗീസ്, റാണി ലിജേഷ്, ബിന്ദു ബോബൻ, രാജീവ്, ശൈലേഷ്,സമീറ നാസർ എന്നിവർ ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.