/sathyam/media/media_files/2025/08/16/hbcgc-2025-08-16-03-27-22.jpg)
ഫിലാഡൽഫിയ: വേൾഡ് മലയാളി കൗണ്‍സില്‍ ഫിലാഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഒക്ടോബര് മാസം രണ്ടാം തീയതി പത്തനാപുരത്തെ ഗാന്ധിഭവനിൽ വച്ച് നടത്തപെടുന്ന ഇരുപത്തിയഞ്ചു നിർധനരായ ദമ്പതികളുടെ സമൂഹവിവാഹത്തിനു മുന്നോടിയായി ഈ മാസം എട്ടാം തീയതി, ശനിയാഴ്ച പ്രൊവിൻസ് ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിലേക്ക് ഈ കാരുണ്യ പ്രവർത്തനത്തിന്റെ വിവരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടയാണ് വേൾഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ, റീജിയണുകൾ. പ്രോവിൻസുകൾ എന്നീ മേഖലകളിലുള്ള ഭാരവാഹികളും അംഗങ്ങളും ഇതിൽ പങ്കെടുത്തു കൺവെൻഷൻ ഒരു വൻ വിജയമാക്കിത്തീർത്തത്.
ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് കൃഷ്ണാകിരൺ കിഷൻ ആമുഖ പ്രസംഗം നടത്തി, എം സി ആയി യോഗ നടപടികൾ വളരെ പ്രശംസനീയമായ രീതിയിൽ ചെയ്യുകയുണ്ടായി. പ്രാർത്ഥനാ ഗാനാലാപങ്ങളോടെ യോഗം അമേരിക്കൻ സമയം രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ചു. പ്രൊവിൻസ് ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു.
പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷത വഹിച്ച ഈ യോഗ പരിപാടിയിൽ ഗാന്ധി ഭവൻ ഫൌണ്ടേഷൻ ചെയർമാൻ ഡോക്ടർ പുനലൂർ സോമരാജൻ മുഖ്യ അതിഥിയായിരുന്നു. സമൂഹ വിവാഹത്തിന്റെ വിശദമായ വിവരങ്ങൾ നൈനാൻ മത്തായി തന്റെ അധ്യക്ഷ പ്രസംഗത്തിൽ കൂടി വിശദീകരിച്ചു.
ഈ വിവാഹ ചടങ്ങ് ഒരു സമ്പൂർണ്ണ വിജയമാക്കിത്തീർക്കുവാനുള്ള എല്ലാ സഹായ സഹരണങ്ങളും ഗാന്ധി ഭവന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു ഡോക്ടർ പുനലൂർ സോമരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു അറിയിക്കുകയുണ്ടായി. പ്രൊവിൻസ് ചെയർ ശ്രീമതി അമ്മാൾ ജോർജ് ആശംസാ പ്രസംഗം നടത്തി, എല്ലാവരെയും ഒക്ടോബര് മാസം രണ്ടാം തീയതി നടക്കുന്ന ഈ വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി.
ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വര്ഗീസ്, ട്രെഷറർ ശശികുമാർ നായർ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, മേഴ്‌സി തടത്തിൽ, ജോസഫ് ഗ്രിഗറി മേടയിൽ, ജോർജ്ജ് ജോൺ, അസ്സോസിയേറ്റ് ട്രെഷറർ ബാബു തങ്ങളാലത്തിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് ജോൺ, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ, വിമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ ലളിതാ മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ചെയർമാൻ ചാക്കോ കോയിക്കലേത്, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ, ചെയർമാൻ രാധാകൃഷ്ണൻ, സെക്രട്ടറി ഡോക്ടർ ജെറോ വര്ഗീസ്, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാറ്റിൽ, ചെയർമാൻ ജോളി തടത്തിൽ, ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡോക്ടർ അനിൽ കുമാർ, ചെയർമാൻ കെ. പി. കൃഷ്ണകുമാർ, കൂടാതെ മറ്റു പ്രൊവിൻസുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസാ പ്രസംഗം നടത്തി.
ആശംസാ പ്രസംഗം നടത്തിയ എല്ലാവരും ഈ കാരുണ്യ പദ്ധതിയെ ഒന്നടങ്കം അഭിനന്ദിക്കുകയും ഇത് മറ്റു പ്രൊവിൻസുകൾക്കു ഒരു മാതൃകയും പ്രചോദനവുമായിരിക്കുമെന്നും എടുത്തു പറഞ്ഞു. വേൾഡ് മലയാളീ കൗൺസിലിന്റെ മുപ്പതാമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ വാഗ്ദ്ദാനം ചെയ്യുകയും ഇരുപത്തിയഞ്ചു എന്നുള്ളത് മുപ്പതു ദമ്പതികളുടെ സമൂഹ വിവാഹം ആയി ഇത് നടത്തപ്പെടണമെന്നും അഭിപ്രായപ്പെട്ടു.
ഗാന്ധിഭവനിൽ വച്ച് ഈ സമൂഹ വിവാഹം ഒരു പൂർണവിജയമാകുവാൻ ഡോക്ടർ പുനലൂർ സോമരാജനോടൊപ്പം അക്ഷീണം പരിശ്രമിക്കുന്ന ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വര്ഗീസിനെയും ഗാന്ധിഭവൻ മാനേജർ ഭുവനചന്ദ്രനെയും അഭിനന്ദനങ്ങൾ അറിയിച്ചു. പ്രൊവിൻസ് ട്രെഷറർ തോമസ്കുട്ടി വര്ഗീസ് നന്ദി പ്രകാശനം നടത്തി, ഇന്ത്യൻ ദേശീയ ഗാനാലാപത്തോടെ ഉച്ചക്ക് മൂന്നുമണിയോടുകൂടി കൺവെൻഷൻ സമാപിച്ചു.