/sathyam/media/media_files/2025/05/31/K70He2qz5f579qwvDdf8.jpg)
ഹ്യൂസ്റ്റൻ: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ള
സെൻഡ് ജെയിംസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ വേദശാസ്ത്ര
പഠനമായ അപ്പോളജെറ്റിക്‌സ് (Apologetics) വിഷയത്തിൽ ഗവേഷണവും
പഠനവും നടത്തി പ്രബന്ധം അവതരിപ്പിച്ചു പി എച്ച് ഡി ബിരുദം നേടി. മെയ് 25നു
വൈകുന്നേരം 6 മണിക്കു ഹൂസ്റ്റണിലെ സ്റ്റാഫോർഡ് എഡ്‌വിൻ നഴ്സിംഗ്
കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു അനേകം രാഷ്ട്രീയ സാമൂഹ്യ
സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ സെൻഡ് ജെയിംസ്
യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ബിഷപ്പ് ഡെയ്ൽ ക്ലിമീ, നൈനാൻ മാത്തുള്ളക്കു
പി എച്ച് ഡി സർട്ടിഫിക്കറ്റും ബഹുമതി പത്രവും നൽകി. കോൺവൊക്കേഷൻ
ചടങ്ങിൽ റവ.എബ്രഹാം തോട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു.
ഡോക്ടർ നൈനാൻ മാത്തുള്ള സ്വന്തം പഠനത്തെയും ഗവേഷണത്തെയും
ആധാരമാക്കി ഗ്രാജുവേഷൻ യോഗത്തെ അഭിസംബോധന ചെയ്തു
സംസാരിച്ചു. യോഗത്തിന്റെ തുടക്കത്തിലും പരിപാടികളുടെ വിവിധ
സമയങ്ങളിലുമായി പ്രാർത്ഥനാ ഗാനങ്ങളും ഭക്തിഗാനങ്ങളും പാസ്റ്റർ രാജു
ജോൺ, പാസ്റ്റർ സാബു ലൂയിസ്, പാസ്റ്റർ വി.എം.എബ്രഹാം, പാസ്റ്റർ
ജോൺസൺ, ഹെക്സിബാ ജോൺസൺ, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ
ആലപിച്ചു. പാസ്റ്റർ സാബു ലൂയിസ് ഭക്തി ഗാന സിഡി പ്രകാശനം നടത്തി.
കുമാരി നെസ്റ്റാ ചാക്കോ, ക്രിസ്ത്യൻ ക്ലാസിക്കൽ ഭക്തി ഗാന
അകമ്പടിയോടെ അവതരിപ്പിച്ച നൃത്തം അതിമനോഹരമായിരുന്നു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജി കെ.പി.ജോർജ്, ജഡ്‌ജി സുരേന്ദ്രൻ പട്ടേൽ,
വേൾഡ് മലയാളി ചെയർ വുമൺ പൊന്നുപിള്ള, വിവിധ സാമൂഹ്യ
സാംസ്കാരിക, സംഘടന, സാഹിത്യ പ്രവർത്തകരുമായ ഡോക്ടർ ജയരാമൻ,
ഡോക്ടർ മനു ചാക്കോ, എ.സി.ജോർജ്, ഡോക്ടർ മാത്യു വൈരമൻ, അനിൽ
ആറന്മുള, തോമസ് ചെറുകര, ജോയ് തുമ്പമൺ, ബേബി ഊരാളിൽ,
ഫാൻസിമോൾ പള്ളാത്തുമഠം, ഈപ്പൻ വർക്കി, ടി.ൻ.സാമുവൽ, പാസ്റ്റർ
ജോൺസൻ തുടങ്ങിയവർ ഉന്നത ബിരുദധാരിക്ക് ആശംസ അർപ്പിച്ച്
സംസാരിച്ചു.
മിസോറി സിറ്റി മേയർ റോബിൻ എലക്കാട്, ജഡ്ജി ജൂലി മാത്യു, ഡബ്ലിയു
എംസി പ്രസിഡണ്ട് എസ്കെചെറിയാൻ, ജോർജ് പുത്തൻകുരിശ്, ജോർജ്
മണ്ണിക്കരോട്ട് തുടങ്ങിയവർ ഡോക്ടർ നൈനാൻ മാത്തുള്ളയെ
അഭിനന്ദിച്ചുകൊണ്ട് സന്ദേശം അയച്ചതു രേഖപ്പെടുത്തി.
ടി.എം. മത്തായി യോഗത്തിൽ സന്നിഹിതരായ ഏവർക്കും നന്ദി
രേഖപ്പെടുത്തി സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയോടെയാണ്
ഗ്രാജ്വേഷൻ കോൺവൊക്കേഷൻയോഗം സമാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us