/sathyam/media/media_files/2025/07/31/gvv-2025-07-31-03-47-02.jpg)
ഇന്ത്യൻ വംശജനായ യുഎസ് ആർമി കേഡറ്റ് നീൽ എടാര കെന്റക്കിയിലെ സമ്മർ ട്രെയിനിംഗ് ക്യാമ്പിൽ പരിശീലനത്തിനിടയിൽ മരിച്ചതായി കേഡറ്റ് കമാൻഡ് ( ആർ ഓ ടി സി) അറിയിച്ചു. ബോധം നഷ്ടപ്പെട്ട എടാരയ്ക്കു വൈദ്യസഹായം നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നു ആർ ഓ ടി സി പറഞ്ഞു. ഹെലികോപ്റ്ററിൽ യൂണിവേഴ്സിറ്റി ഓഫ് ലുയിവില്ലിൽ കൊണ്ടുപോയിരുന്നു.
ന്യൂ ജേഴ്‌സി റിഡ്ജ്വൂഡ് നിവാസി ആയിരുന്ന കേഡറ്റിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ജൂലൈ 24നു ഫോർട്ട് നോക്‌സിലെ ലാൻഡ് നാവിഗേഷൻ സൈറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. റട്ട്ഗേർസ് യൂണിവേഴ്സിറ്റിയിൽ വച്ച് 2021 ലാണ് എടാര ആർ ഓ ടി സിയിൽ ചേർന്നത്.
സോഫ്ട്‍വെയർ എൻജിനിയർ ശ്രീനിവാസ എടാരയുടെയും വരലക്ഷ്മി എടാരയുടെയും മകനാണ് നീൽ എടാര.
യൂണിവേഴ്സിറ്റി പ്രഫസർ ഓഫ് മിലിറ്ററി സയൻസ് ലെഫ് കേണൽ തിമോത്തി സോറെൻസൺ പറഞ്ഞു: "ഞാൻ അറിയുന്ന യുവ നേതാക്കളിൽ ഏറ്റവും അർപ്പണ ബോധമുള്ള ഭാവിയുടെ വാഗ്‌ദാനം ആയിരുന്നു കേഡറ്റ് എടാര."