പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/02/14/YXjvyPE8CkQ4A4uxW4Tf.jpg)
ന്യൂയോർക്ക് : ബ്രൂക്ക്​ലിനിലെ നടപ്പാതയിൽ വച്ച് കാമുകൻ കാമുകിയെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് 41 കാരനായ ഗബ്രിയേൽ സാഞ്ചസ് കാമുകി സെലീന റാമോസിനെ ബുഷ്‌വിക്കിലെ വീട്ടിൽ നിന്ന് തെരുവിലൂടെ നടക്കുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തിയത്. പിന്നീട് തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് പൊലീസ് അറിയിച്ചു.
Advertisment
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കിട്ടതായി റിപ്പോർട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us