New Update
/sathyam/media/media_files/2025/11/04/vv-2025-11-04-05-25-58.jpg)
ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം " ദി ചോസൺ പരുപാടി നവംബർ 8 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷൻ സ്പീക്കറും, ഗായകനും ആണ് പോൾ ജെ കിം സംഗത്തിൽ ഉടനീളം പങ്കെടുത്ത് യുവജനങ്ങൾക്ക് പരിശീലനം നൽകുന്നു.
Advertisment
രാവിലെ വി.കുർബാനയോടെ ആരംഭിച്ച് സംഗമം 10.30 am ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസ്സും ചർച്ചകളും പുതുമയാർന്ന മത്സരങ്ങളും നടത്തപ്പെടും. യൂത്ത് മിനിസ്ട്രിയുടെ എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ സ്റ്റാൻലി, സിന്ദൂ, ജയിംസ്, ജോനത്തൻ, എയ്ഞ്ചൽ, റ്റെസ്ന എന്നിവരുടെ നേതൃത്വത്തിൽ ഇതിനോടകം ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us