ട്രംപിന് യൂട്യൂബ് 24.5 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

New Update
Untitledtrmpp

ന്യൂയോര്‍ക്ക്: അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് 24.5 മില്യണ്‍ ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പിനൊരുങ്ങി യൂട്യൂബ്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ട്രംപിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യൂട്യൂബ് നിരോധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വീഡിയോകളിലെ ഉള്ളടക്കം കൂടുതല്‍ അക്രമത്തിലേക്ക് നയിച്ചേക്കാമെന്ന വാദമായിരുന്നു നിരോധന കാരണം.

Advertisment

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിച്ച്, തന്നെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് യൂട്യൂബിനും ഗൂഗിളിന്‍റെ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിചൈയ്ക്കുമെതിരേ ട്രംപ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി 24.5 മില്യണ്‍ നല്‍കാന്‍ യൂട്യൂബ് സമ്മതിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

ലഭിക്കുന്ന പണത്തില്‍ നിന്ന് 22 മില്യണ്‍ ഡോളര്‍ നാഷണല്‍ മാളിനായുള്ള ട്രസ്ററിനും വൈറ്റ് ഹൗസിലെ ബോള്‍ റൂം നിര്‍മാണത്തിനായിരിക്കുമെന്നും ട്രംപിന്‍റെ അഭിഭാഷകര്‍ അറിയിച്ചു. ബാക്കി 2.5 മില്യണ്‍ മറ്റു പരാതിക്കാരായ നവോമി വൂള്‍ഫിനും അമെരിക്കന്‍ കണ്‍സര്‍വേറ്റിവ് യൂണിയനും നല്‍കും.

Advertisment