25 വയസിനു മുന്‍പ് പ്രസവിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഒരു ലക്ഷം റൂബിള്‍ സമ്മാനം

New Update
Gvvb cd

മോസ്കോ: ഇരുപത്തഞ്ച് വയസാകും മുന്‍പ് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്ന വിദ്യാര്‍ഥിനികള്‍ക്ക് റഷ്യയിലെ കരേലിയ പ്രാദേശിക സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചു. ഒരു ലക്ഷം റൂബിളാണ് സമ്മാനം.

Advertisment

കരേലിയ മേഖലയില്‍ താമസിക്കുന്ന പ്രാദേശിക യൂണിവേഴ്സിറ്റിയിലോ കോളെജിലോ മുഴുവന്‍ സമയ വിദ്യാര്‍ഥിനികളായ 25 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഇതിന് അര്‍ഹത. ജനനനിരക്ക് വര്‍ധിപ്പിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. എന്നാല്‍, കുട്ടികളെ ശുശ്രൂഷിക്കാനോ പ്രസവാനന്തര വിഷാദ ചികിത്സയ്ക്കോ കൂടുതല്‍ പണം നല്‍കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024ല്‍ 599,600 കുട്ടികളാണ് റഷ്യയില്‍ പിറന്നത്. 25 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ മറ്റു 11 പ്രാദേശിക സര്‍ക്കാരുകള്‍ കുഞ്ഞിന് ജന്മം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്കായി ധനസഹായം നല്‍കുന്നുണ്ട്.

Advertisment