/sathyam/media/media_files/2025/02/19/G3QAJKCCuMNZtv7fIYp2.jpg)
ബമാകോ: കിഴക്കന്‍ മാലിയിലെ ഒരു അനധികൃതസ്വര്‍ണ ഖനി തകര്‍ന്നുണ്ടായ അപകടത്തില്‍ 48 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച കെനീബ ജില്ലയിലെ ദാബിയ കമ്യൂണിലെ ബിലാലി കോട്ടോയിലാണ് സംഭവം. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. മരിച്ചവരില്‍ ഒരു അമ്മയും കൈക്കുഞ്ഞും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഈ വര്‍ഷം മാലിയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഖനി അപകടമാണിത്. ആഫ്രിക്കയിലെ പ്രധാന സ്വര്‍ണ ഉല്‍പാദക രാജ്യങ്ങളില്‍ ഒന്നാണ് മാലി. 2024 ജനുവരിയില്‍ തലസ്ഥാനമായ ബമാകോയ്ക്ക് സമീപം ഉള്ള ഒരു ഖനി അപകടത്തില്‍ 70ലധികം പേര്‍ മരണപ്പെട്ടിരുന്നു. അന്നും മരിച്ചവരില്‍ കൂടുതലും സ്ത്രീകളായിരുന്നു.
മാലിയുടെ ഏറ്റവും മൂല്യവത്തായ കയറ്റുമതിയാണ് സ്വര്‍ണം. 2021ലെ മൊത്തം കയറ്റുമതിയുടെ 80ശതമാനത്തില്‍ അധികവും സ്വര്‍ണമായിരുന്നു. സ്വര്‍ണ ഖനന മേഖല ജീവിതോപാധിയാക്കി മാറ്റിയ 20 ലക്ഷത്തിലധികം ജനങ്ങളാണ് മാലിയില്‍ ഉള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us