ടോക്കിയോ: ജൂലൈ 5 ന് വലിയ പ്രകൃതി ദുരന്തമുണ്ടാവുമെന്ന പ്രചാരണം വ്യാപിക്കുന്നതിനിടെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ജപ്പാനില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. ജപ്പാനിലെ തോകാര ദ്വീപസമൂഹത്തിലാണ് രണ്ടാഴ്ചയ്ക്കിടെ ചെറുതും വലുതുമായ 875 ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാപ്പനീസ് കാലാവസ്ഥ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരമാണിത്. ഇതില്‍ ബുധനാഴ്ച മാത്രം 5.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി.
റിക്ടര്‍ സ്കെയിലില്‍ അഞ്ചോ അതിനു മുകളിലോ താഴെയോ ആയി രേഖപ്പെടുത്തുന്ന ഈ ഭൂചലനങ്ങളെ റിയോ തത്സുകിയുടെ ദുരന്ത പ്രചനവുമായി ബന്ധപ്പെടുത്തിയാണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്.
ഇനിയും ഭൂചലനങ്ങളുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാപ്പകലെന്നില്ലാതെ ഉണ്ടാവുന്ന ഈ ഭൂചലനങ്ങള്‍ ആളുകളെ മോശമായി ബാധിച്ചിട്ടുണ്ട്.
ഭൗമപാളികള്‍ തമ്മില്‍ തെന്നിമാറുകയോ കൂടിച്ചേരുകയോ ചെയ്യുന്ന സ്ഥലത്താണ് ജപ്പാന്‍ സ്ഥിതിചെയ്യുന്നത്. റിങ് ഓഫ് ഫയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജപ്പാനില്‍ വര്‍ഷം തോറും 1500 ല്‍ അധികം ഭൂചലനങ്ങളുണ്ടാവാറുണ്ട്. യാഥാര്‍ഥ്യം ഇതാണെങ്കിലും തുടര്‍ച്ചയായി ഉണ്ടാവുന്ന ഈ ഭൂചലനങ്ങളെ റിയോ തത്സുകിയുടെ പ്രവചനവുമായി ചേര്‍ത്താണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്.

ഈ വര്‍ഷം ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകിയുടെ പ്രവചനം. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചു മറിയും. ഇതിനെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നു. ഭൗമാന്തര്‍ ഭാഗത്തു നിന്നുള്ള ലാവ പ്രവാഹമായും അതൊരു വലിയ ഭൂകമ്പ സൂചനയായും അതുമല്ല, കടല്‍ തിളച്ചു മറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടെയും സൂചനയാണെന്നും തത്സുകി വ്യാഖ്യാനിക്കുന്നു.