Advertisment

മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികള്‍

New Update
bvcxdfgh

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാന്‍ സാധിച്ചതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞിക്കല്‍ ജോസ്~മോളി ദമ്പതികള്‍. സുഗന്ധം പ്രസരിക്കുന്ന ഏലക്കാമാല അണിഞ്ഞ് ഇവരുടെ മകന്‍ യൂറോപ്പില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നാല്‍പതംഗ വൈദികര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും മാര്‍പാപ്പ അവസരം നല്‍കി.

റോം സന്ദര്‍ശന വേളയില്‍ കഴിഞ്ഞ മാസം 24ന് രാവിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍വച്ചായിരുന്ന ആദരം. വണ്ടന്‍മേട്ടിലെ തോട്ടത്തില്‍ വിളഞ്ഞ ഏലക്കാകൊണ്ടാണ് ജോസ് മാല ഒരുക്കിയത്. അവസരം ലഭിച്ചാല്‍ ഇത് മാര്‍പാപ്പയെ അണിയാക്കാം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ.

യുറോപ്യന്‍ പാക്കേജ് ടൂറില്‍ പങ്കെടുത്തുവരുന്ന ജോസിനും മോളിക്കും അപ്രതീക്ഷിതമായാണ് മാല അണിയിക്കാന്‍ അവസരം ലഭിച്ചത്. എട്ടു മിനിറ്റ് മലയാളി സംഘത്തോടു മാര്‍പാപ്പ സംസാരിച്ചു. ഇവര്‍ക്കൊപ്പമുള്ള മലയാളി ടൂര്‍ സംഘം ചത്വരത്തില്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ അടുത്തുകണ്ടു.

pope
Advertisment