Advertisment

പലസ്തീനില്‍ പ്രതിദിനം കൊല്ലപ്പെടുന്നത് നൂറ് സ്ത്രീകള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gvhvujhf777777777
ജനീവ: ഇസ്രയേലിന്റെ ഗാസ ആക്രമണത്തില്‍ പ്രതിദിനം ശരാശരി നൂറ് സ്ത്രീകള്‍ കൊല്ലപ്പെടുന്നതായി ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇതില്‍ 37 സ്ത്രീകളും അമ്മമാരാണെന്നും ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍ വിമെന്‍ ചൂണ്ടിക്കാട്ടുന്നു.



ഇസ്രായേലിന്റെ ഗാസ ആക്രമണം തുടങ്ങി അഞ്ച് മാസമാകുമ്പോഴത്തെ കണക്കാണിത്. ഇതിനകം ഇസ്രായേല്‍ സൈന്യം 9,000 സ്ത്രീകളെ കൊന്നൊടുക്കിയെന്നാണ് യുഎന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കെതിരായ യുദ്ധമാണ് നടക്കുന്നത്. അമ്മമാര്‍ കൊല്ലപ്പെടുന്നത് കാരണം കുട്ടികളുടെ സംരക്ഷണം ഇല്ലാതാവുകയും തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്യുന്നു എന്നും യുഎന്‍ വിമെന്‍.



അതിനിടെ, ഗാസയിലെ മരണസംഖ്യ 30,228 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ അഞ്ചില്‍ നാലു സ്ത്രീകളും കഴിഞ്ഞ ആഴ്ചയില്‍ ഭക്ഷണം ഒഴിവാക്കേണ്ടിവന്നതായാണ് കണക്ക്. ഇതില്‍ 95 ശതമാനം കേസുകളിലും, അമ്മമാര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അവരുടെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരാണ്.
women palestine
Advertisment