തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

New Update
IMG-20251103-WA0064

ഫിലാഡൽഫിയ: തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് നോർത്ത് അമേരിക്ക ചാപ്റ്റർ വൈസ് പ്രസിഡന്റും മാർത്തോമ്മാ സഭാ കൌൺസിൽ അംഗവുമായ സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു.  

Advertisment

ഒപ്പം അധ്യാപനരംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ കുമ്പളന്താനം കെ വി എം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി വി മാത്യുവും ആദരവ് ഏറ്റുവാങ്ങി. തടിയിൽ എ. ജെ. ജോസ് നാലാം അനുസ്മരണ സമ്മേളനത്തിൽ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഈ ആദരവ് കെ സി വേണുഗോപാൽ എംപി നൽകി.

ശ്രേഷ്ഠ ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാവ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, മാർ സാമുവേൽ തിയോഫിലോസ്‌ മെത്രാപ്പോലീത്ത, സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത,  കുര്യാക്കോസ് മാർ ഗ്രിഗോറിയയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് തോമസ് ശാമുവേൽ, രമേശ് ചെന്നിത്തല എം എൽ എ, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എം എൽ എ, രാജു ഏബ്രഹാം, പഴകുളം മധു, വി  എ സൂരജ് എന്നിവർ ആശംസകൾ അറിയിച്ചു. 

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റിന്റേയും ബാംഗ്ലൂർ ക്രിസ്ത്യൻ കോളേജിന്റേയും ചെയർമാൻ സുനീഷ് ജോസിന് സന്തോഷ് ഏബ്രഹാം ഷാജി വി മാത്യു എന്നിവർ ആദരവ് നൽികിയതിനുള്ള നന്ദി അറിയിച്ചു.

Advertisment