ഡബ്ളിന്‍: അയര്‍ലണ്ടിലെ പാര്‍ലമെന്റി് തെരഞ്ഞെടുപ്പില്‍ മലയാളിയും മത്സരിക്കുന്നു. ഡബ്ളിന്‍ മാറ്റര്‍ ആശുപത്രിയില്‍ സ്ററാഫ് നഴ്സും പാലാ വിളക്കുമാടം സ്വദേശിനിയുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനാഫോള്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഡബ്ളിന്‍ ഫിന്‍ഗല്‍ ഈസ്ററ് മണ്ഡലത്തില്‍നിന്നു ജനവിധി തേടുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളിക്ക് പാര്‍ലമെന്റിലേക്കു മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. ഈമാസം 29നാണ് പൊതുതെരഞ്ഞെടുപ്പ്.
കരസേനാംഗമായിരുന്ന സുബേദാര്‍ മേജര്‍ കെ.എം.ബി. ആചാരിയുടെയും രാധാമ ണിയുടെയും മകളാണ് മഞ്ജു. അയര്‍ലന്‍ഡിലെ പ്രമുഖ ഫിംഗ്ളസ് ക്രിക്കറ്റ് ക്ളബിന്റെ സ്ഥാപകരില്‍ ഒരാളായ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോഹനാണു ഭര്‍ ത്താവ്. മക്കള്‍: ദിയ, ശ്രയ.