*ക്ലാഫം ആസിഡ് ആക്രമണം കേസ് പ്രതി മരണപ്പെട്ടോ?; തെംസ് നദിയിലേക്ക് ചാടിയെന്ന്‌ പോലീസ്; 2016 - ൽ ലോറിയിൽ യു കെയിൽ അഭയാർഥിയായി എത്തിയ എസെദി രണ്ട് ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്

New Update
uuuuk

യു കെ: ക്ലാഫം ആസിഡ് ആക്രമണം കേസ് പ്രതി തെംസ് നദിയിൽ ചാടിയെന്ന്‌ പോലീസ്. ഒരാഴ്ചയായി തുടരുന്ന അന്വേഷണത്തിലും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. ആക്രമണത്തിൽ മുഖത്തിന്‌ സാരമായ പരിക്കെറ്റിട്ടും പ്രതി കാണമറയത്ത് തന്നെ തുടരുന്നത് പോലീസിന്റെ ഈ അഭ്യൂഹത്തിന് ബലം നൽകുന്നു.

Advertisment

യുവതിയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് എറിഞ്ഞ ജനുവരി 31,  രാത്രിലെ 
ആക്രമണ സംഭവത്തിന്‌ ശേഷം പ്രതി 35 - കാരനായ എസെദിയെ ആരും കണ്ടിരുന്നില്ല.

ukkk

ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിന് ശേഷം അദ്ദേഹം വെള്ളത്തിലേക്ക് ചാടിയെന്ന് അനുമാനിക്കുന്നതായി വെള്ളിയാഴ്ചത്തെ ഒരു പത്രസമ്മേളനത്തിൽ പോലീസ് പറഞ്ഞു.

മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എസെദി തെംസിലേക്ക്  നടക്കുന്നത് സിസിടിവിയിൽ ദൃശ്യങ്ങളിൽ ഉണ്ടെന്നും ചെൽസി ബ്രിഡ്ജിൽ വച്ചു അവൻ്റെ സ്വഭാവം മാറിയെന്നും മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം പാലത്തിൻ്റെ റെയിലിംഗുകൾക്ക് മുകളിൽ ചാരിയിരിക്കുന്നത് കാണാമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂർ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചെലവഴിച്ചുവെന്നും അവരുടെ പ്രധാന അനുമാനം പ്രതി വെള്ളത്തിൽ ചാടിയെന്നുമാണെന്നാണ് സ്‌കോട്ട്‌ലൻഡ് യാർഡ് സിഎംഡിആർ ജോൺ സാവെൽ പറഞ്ഞത്.

uuuuuuuuuuuuk

"ലഭ്യമായ എല്ലാ ക്യാമറകളും ആംഗിളുകളും ഞങ്ങൾ പരിശോധിച്ചു. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ്റെയും സിസിടിവിയുടെയും സഹായത്തോടെ പാലത്തിന് മുകളിലൂടെ അതാത് സമയത്ത് യാത്ര ചെയ്ത ബസുകളിൽ നിന്ന് പാലത്തിൽ നിന്ന് ആരും ഇറങ്ങുന്നത് കണ്ടിട്ടില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

എസെദി നടിയിലേക്കാണ് പോയിരുന്നെങ്കിൽ മരണമാണ് ഏറ്റവും സാധ്യതയുള്ളതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റിക്ക് സെവാർട്ട് പറഞ്ഞു.

സേനയുടെ മറൈൻ സപ്പോർട്ട് യൂണിറ്റ് നദിയിൽ തിരച്ചിൽ നടത്തുമെന്ന് സിഎംഡിആർ സാവെൽ പറഞ്ഞു. എന്നാൽ ആരെങ്കിലും നദിയിൽ പോയിട്ടുണ്ടെങ്കിൽ അവർ ഉപരിതലത്തിലേക്ക് വരാൻ കുറച്ച് സമയമെടുക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ന്യൂകാസിലിൽ വ്യാഴാഴ്ച എസെദിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. ലെസ്സർ അവന്യൂവിൽ നടന്ന ആക്രമണ സംഭവത്തിൽ കൊലപാതകശ്രമം ആരോപിച്ച് ഒരാഴ്ചയിലേറെയായി എസെദിക്കായുള്ള തിരച്ചിൽ  തുടരുകയാണ്.

mnn

ആക്രമിക്കപ്പെട്ട സ്ത്രീ ഇപ്പോഴും ആശുപത്രി ചികിത്സയിൽ തുടരുന്നു. ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. ഇവരുടെ എട്ടും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൽ ഡിസ്ചാർജ് ചെയ്യപ്പെട്ടു. പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന് തന്നെയാണ് പോലീസ്
സംശയിക്കുന്നത്. 

സ്ത്രീയുടെ സ്ഥിതി വളരെ മോശമായി തുടരുകയും പോലീസിനോട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലുമാണെന്ന്  പോലീസ് പറഞ്ഞു.

2016 - ൽ ലോറിയിൽ യു കെയിലെത്തിയ അഫ്ഗാൻ അഭയാർഥിയാണ് എസെദി. താൻ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട് ഹോം ഓഫീസിൽ അപ്പീൽ നൽകിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. മുമ്പ് രണ്ട് തവണ അഭയാർത്ഥി അപ്പീൽ നിരസിക്കപ്പെട്ടിരുന്നു.

hghg

2018 - ൽ എസെദി രണ്ട് ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടുവെങ്കിലും നാടുകടത്താനുള്ള പരിധിയിൽ അവൻ്റെ കുറ്റകൃത്യങ്ങൾ എത്താത്തതിനാൽ തുടരാൻ അനുവദിച്ചു.

Advertisment