ആധാർ എൻറോൾമെൻ്റ്: എൻആർഐകൾക്കും ഒസിഐ കാർഡ് ഉടമകൾക്കും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു; 2023 ഒക്‌ടോബർ 1 - നോ ശേഷമോ ജനിച്ചവർക്ക്‌ എൻറോൾമെന്റിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധം

New Update
1adhar

ആധാർ എൻറോൾമെൻ്റ് ആൻഡ് അപ്‌ഡേറ്റ് നിയമങ്ങളിൽ ഭേദഗതികൾ പ്രഖ്യാപിച്ചുകൊണ്ട് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ എൻറോൾമെന്റുകളിൽ ഇന്ത്യയിലെ താമസക്കാർക്കും പ്രവാസികൾക്കും പ്രത്യേക ഫോമുകൾ അവതരിപ്പിച്ചതാണ് പുതുതായി നടപ്പിലാക്കിയ ഭേദഗതികളിൽ എടുത്തു പറയേണ്ടത്.

Advertisment

2024 ജനുവരി 16 - ൽ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയിരിക്കുന്ന സർക്കുലറിൽ ആധാർ എൻറോൾമെൻ്റിനും അപ്‌ഡേറ്റുകൾക്കുമുള്ള പ്രധാന മാറ്റങ്ങളും ആവശ്യകതകളും വിവരിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്തവരോ മുതിർന്നവരോ ആകട്ടെ, സാധുതയുള്ള ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള എൻആർഐകൾക്ക് ഇപ്പോൾ ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ നിന്ന് ആധാറിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന്‌ ഏറ്റവും പുതിയ സർക്കുലർ വ്യക്തമാക്കുന്നു. എൻആർഐ കുട്ടികൾക്ക്, സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് മാത്രമാണ് അംഗീകൃത തിരിച്ചറിയൽ രേഖയും (പിഒഐ) വിലാസം തെളിയിക്കുന്ന രേഖയും (പിഒഎ) ആയി നൽകേണ്ടത്.

11adhar

2023 ഒക്‌ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ച ഇന്ത്യക്കാർക്കും എൻആർഐകൾക്കും ഇപ്പോൾ ആധാർ എൻറോൾമെന്റിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ഇന്ത്യയിലെ മേൽവിലാസം തെളിയിക്കുന്ന രേഖയുള്ള താമസക്കാരോ അല്ലാത്തവരോ ആകട്ടെ, 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് ആധാർ എൻറോൾമെൻ്റിനായി ഇനി മുതൽ ഉപയോഗിക്കുക പുതുക്കിയ ഫോം 1 ആയിരിക്കും.

എൻആർഐകൾ അവരുടെ ആധാർ വിശദാംശങ്ങളുടെ ഭാഗമായി, ഒരു ഇമെയിൽ വിലാസം നൽകേണ്ടതുണ്ട്. കൂടാതെ, ഫോം 1 മാനദണ്ഡങ്ങൾ അനുസരിച്ച്, എൻആർഐകൾ നൽകുന്ന ഇന്ത്യൻ ഇതര സെൽഫോൺ നമ്പറുകളിലേക്ക് എസ്എംഎസുകളോ ടെക്സ്റ്റ് സന്ദേശങ്ങളോ അയക്കില്ല.

ആധാർ എൻറോൾമെന്റ് ചെയ്യുന്ന എൻആർഐകൾക്ക്, അംഗീകൃത തിരിച്ചറിയൽ രേഖയായി (POI) ഇനി മുതൽ സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് മാത്രമേ സ്വീകരിക്കുകയുള്ളു. ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു വിലാസത്തിൽ എൻറോൾ ചെയ്യുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ വേണ്ടി ഉപയോഗിക്കേണ്ടത് ഫോം 2 ആണ്.

18 വയസ്സിന് മുകളിലുള്ള വിദേശ പൗരന്മാർക്ക്, ഫോം 7 ആണ് ഉപയോഗിക്കേണ്ടത്. വിദേശ പാസ്‌പോർട്ടുകൾ, OCI കാർഡുകൾ, സാധുതയുള്ള ദീർഘകാല വിസകൾ അല്ലെങ്കിൽ എൻറോൾമെൻ്റിനായി ഇന്ത്യൻ വിസകൾ എന്നിവയുടെ വിശദാംശങ്ങൾ ആവശ്യമാണ്. ഈ വിഭാഗത്തിൽ ഒരു ഇമെയിൽ ഐഡി ഉൾപ്പെടുത്തുന്നത് നിർബന്ധമാണ്.

ഇന്ത്യയിലോ പുറത്തോ മേൽവിലാസം തെളിയിക്കുന്ന രേഖയുള്ളവരും വ്യത്യസ്ത പ്രായക്കാരുമായ (എൻആർഐ, റെസിഡന്റ്റുകൾ) അപേക്ഷകർക്ക് വേണ്ടിയാണ് ഫോമുകൾ 3,4,5 & 6 ക്രമീകരിച്ചിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള വിദേശ പൗരന്മാർക്ക് വേണ്ടിയാണ് ഫോം 8 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് മാതാപിതാക്കളുടെയോ രക്ഷിതാവിൻ്റെയോ ആധികാരികതയും സമ്മതവും ആവശ്യമാണ്.

111adhar

എൻആർഐ അപേക്ഷകർക്ക് നിർബന്ധിത ഐഡി പ്രൂഫ് (POI) ആയി സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിക്കുന്നതിന് വിജ്ഞാപനം ഊന്നിപ്പറയുന്നു. എങ്കിലും, അവർക്ക് അഡ്രസ് പ്രൂഫ് (POA) ആയി പാസ്പോർട്ട് അല്ലാതെ മറ്റേതെങ്കിലും  ഇന്ത്യൻ വിലാസം തെളിയിക്കുന്ന രേഖ തിരഞ്ഞെടുക്കാം.

എൻആർഐകൾക്കായുള്ള എൻറോൾമെൻ്റ് പ്രക്രീയ നടത്തുമ്പോൾ, പൂർണ്ണമായ വിവരങ്ങൾ നൽകി സമർപ്പിക്കുന്നതിന് മുമ്പ് സ്ക്രീനിലെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Advertisment