ഏഷ്യാ പസിഫിക് ഭദ്രാസന വാർഷികത്തിനായി ഓസ്ട്രേലിയയിൽ പരിശുദ്ധ കാതോലിക്കാബാവായുടെ ശ്ലൈഹീക സന്ദർശനം, സിഡ്‌നിയിൽ ഊഷ്മള വരവേൽപ്പ്

New Update
0b2b0b2b-1adc-4081-9d3e-46466a570ee2

സിഡ്‌നി :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ  പാസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാർഷികവും മലങ്കര സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് കാതോലിക്കാബാവയുടെ ശ്ലൈഹിക സന്ദർശനം  നവംബർ 21 മുതൽ 24 വരെ സിഡ്നി റീജിയണിലും ഭദ്രാസനാസ്ഥാനമായ ക്യാൻബേറയിലുമാണ് സന്ദർശനവും ചടനജുകളും 
നടക്കുക 

Advertisment

 21 ന് ഓസ്ട്രേലിയയിലെ വിവിധ രാഷ്ട്രീയ സാമുദായിക സഭാ നേതാക്കളുമായി പരിശുദ്ധ ബാവ തിരുമേനി കൂടികാഴ്ച നടത്തും.

australiya hjbjh

 22ന് രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാർഷികവും വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും 

23 ന് സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ ബലിയർപ്പിക്കുകയും അതേ തുടർന്ന് അർന്മേനിയൻ ആർച്ച് ബിഷപ്പ് മായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

24ന് ഓസ്ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽ പരിശുദ്ധ കാതോലിക്കാബാവാക്ക് സ്വീകരണം ഒരുക്കം ആയതിൽ പാർലമെന്റിലെ വിവിധ എംപിമാരും എംഎൽഎമാരും പങ്കുചേരും. യോഗത്തിൽ ന്യൂസിലാൻഡ് ഓസ്ട്രേലിയ സിംഗപ്പൂർ മലേഷ്യ എന്നീ വിവിധ ദേവാലയങ്ങളിലെ വൈദികരും പ്രതിനിധികളും  സംബന്ധിക്കും.

ausrulihnk

പരിശുദ്ധ കാതോലിക്കാബാവായുടെ സ്വീകരണചടങ്ങിനും ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ രൂപീകരണ വാർഷിക സമ്മേളനങ്ങൾക്കും സഹായ മെത്രാപ്പോ ലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ  ദീയെസ്കോറോസ് മെത്രാപ്പോലീത്തായും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വർഗീസ് കോർ എപ്പിസ്ക്കോ പ്പയും ഭദ്രസാന കൗൺസിലും നേതൃത്വം നൽകും.

Advertisment