/sathyam/media/media_files/9w4XPSN8h2Amx7LsNmOp.jpg)
ലണ്ടന്‍: പട്രീഷ്യ ഹോമോനിലോ ഈ വര്‍ഷത്തെ ബേഡ് ഫോട്ടോഗ്രഫി പുരസ്കാരം സ്വന്തമാക്കി. ജനാലകളില്‍ തട്ടി ജീവന്‍ വെടിഞ്ഞ 4000 പക്ഷികളുടെ ജഡങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ഫോട്ടോയാണ് അവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 3500 പൗണ്ടാണ് സമ്മാനത്തുക.
'ലോകങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍' എന്ന തലക്കെട്ടിലുള്ള ചിത്രം പക്ഷികള്‍ ജനാലച്ചില്ലുകളിലും കണ്ണാടികളിലും തട്ടി മരിക്കുന്നതിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് പകര്‍ത്തിയത്. വടക്കേ അമേരിക്കയില്‍ മാത്രം ഓരോ വര്‍ഷവും 100 കോടി പക്ഷികള്‍ ചില്ലുഗ്ളാസ്സുകളില്‍ തട്ടി കൊല്ലപ്പെടുന്നുണ്ടെന്ന് ഫോട്ടോഗ്രഫര്‍ പറയുന്നു.
പക്ഷികള്‍ക്ക് ജനാലകളിലെ പ്രതിഫലനം തിരിച്ചറിയാനാകില്ലെന്നും അതിനാല്‍ വേഗതയില്‍ പറന്ന് കൂട്ടിമുട്ടുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പക്ഷികള്‍ക്ക് സുരക്ഷിതമായ ഫിലിമുകള്‍, ബേഡ് സ്ക്രീനുകള്‍, ജനാല ഗ്രില്ലുകള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഇവര്‍ പറയുന്നു.
സ്പെയിനില്‍ നിന്നുള്ള 14കാരനായ ആന്‍ഡ്രെസ് ലൂയിസ് ഡോമിന്‍ഗെസ് ആണ് ഇത്തവണത്തെ യംഗ് ബേഡ് ഫോട്ടോഗ്രഫര്‍ പുരസ്കാരം നേടിയത്.