New Update
/sathyam/media/media_files/2025/10/07/hbb-2025-10-07-04-38-24.jpg)
'റൈവൽസ്', 'റൈഡേഴ്സ്' തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് എഴുത്തുകാരി ജിലി കൂപ്പർ അന്തരിച്ചു. 88 വയസ്സായിരുന്നു.
Advertisment
ജിലി കൂപ്പറിന്റെ ഏജൻസിയായ കേർട്ടിസ് ബ്രൗൺ തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് മരണ വിവരം അറിയിച്ചത്. ഷോ ജമ്ബർ റൂപർട്ട് കാംബെൽ-ബ്ലാക്ക് പോലുള്ള കഥാപാത്രങ്ങളുടെ പ്രണയ സാഹസികതകൾ പ്രമേയമാക്കിയ കൂപ്പറിന്റെ നോവലുകൾ 1980കളിൽ വൻ വാണിജ്യ വിജയം നേടിയിരുന്നു.
അവരുടെ പ്രശസ്ത നോവലുകളിലൊന്നായ 'റൈവൽസ്' 2024-ൽ ഡിസ്നി+ സീരീസായി പുറത്തിറങ്ങിയിരുന്നു.