സി.റാഫേല്‍ പെത്രിനി വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റ് പ്രസിഡന്റ്

New Update
Fr tgvbh

വത്തിക്കാന്‍സിറ്റി:പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി സ്റേററ്റിന്റെയും വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെയും പ്രസിഡന്‍റായി ഇതാദ്യമായി ഒരു വനിതയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

Advertisment

ഫ്രാന്‍സിസ്കന്‍ സിസ്റേറഴ്സ് ഓഫ് ദ യൂക്കരിസ്ററ് സന്യാസിനീ സമൂഹാംഗമായ സിസ്ററര്‍ റാഫേല്‍ പെത്രിനിയെയാണു വത്തിക്കാന്റെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതലയുള്ള സമുന്നത പദവിയിലേക്ക് ഉയര്‍ത്തിയത്. സിസ്ററര്‍ പെത്രിനി 2021 മുതല്‍ വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും.

കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. സിസ്ററര്‍ പെത്രിനി 2021 മുതല്‍ വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Advertisment