ടൊറന്റോ: രാജ്യാന്തര വിദ്യാര്‍ത്ഥി സ്ററഡി പെര്‍മിറ്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കാനഡയിലെ കോളേജുകളും സര്‍വകലാശാലകളും.
നിയന്ത്രണം മൂലം പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിയ്ക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടുതലായി ആശ്രയിക്കുന്ന കാനഡയിലെ കോളേജുകളെയും സര്‍വകലാശാലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. 2024 സെപ്റ്റംബറില്‍ രാജ്യാന്തര പഠന പെര്‍മിറ്റും കുറയ്ക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍പ്രകാരം 2025~ലും 2026~ലും 437,000 സ്ററഡി പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യാന തീരുമാനിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ വിഹിതത്തേക്കാള്‍ 10% കുറവാണിത്. 2024~ല്‍ 485,000 സ്ററഡി പെര്‍മിറ്റുകള്‍ ആയിരുന്നു ഇഷ്യു ചെയ്തിരിയ്ക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ജീവനക്കാരുടെ പിരിച്ചുവിടലുകള്‍, പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടന്‍ അടക്കമുള്ള ആശങ്ക നിലനില്‍ക്കുന്നു. വരുമാനം ഒറ്റയടിക്ക് കുറഞ്ഞതോടെ പല കോളേജുകള കോഴ്സുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇതുവരെ എണ്ണായിരം കോടി ഡോളറിലധികം നഷ്ടമുണ്ടായതായാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷെരിഡന്‍ കോളേജ് 2024 നവംബറില്‍ 40 പ്രോഗ്രാമുകള്‍ നിര്‍ത്തിവെച്ചു എന്‍ട്രോള്‍മെന്റ് കുറയുന്നതിനാല്‍ സെനക്ക് കോളേജ് മാര്‍ക്കം കാമ്പസ് താല്‍ക്കാലികമായി അടച്ചു. രാജ്യാന്തര വിദ്യാര്‍ത പെര്‍മിറ്റ് കുറച്ചതിനെത്തുടര്‍ന്ന് സെന്റ്ന്റീനിയല്‍ കോളേജ് 49 പ്രോഗ്രാമുകള്‍ നിര്‍ത്തിവച്ചു.