ഓട്ടവ : അഭയാർഥികളെ സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകളെയും കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളെയും താൽക്കാലികമായി ഒഴിവാക്കുന്നതായി കാനഡ. അപേക്ഷകളുടെ ബാക്ക്‌ലോഗ് ഇല്ലാതാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി.
ഒക്‌ടോബർ അവസാനം വരെ 85,000 അഭയാർഥി ക്ലെയിമുകൾ പ്രോസ്സസ് ചെയ്യാൻ ഉണ്ടെന്ന് ഐആർസിസി പറയുന്നു.
നവംബർ 29 മുതൽ പ്രാബല്യത്തിൽ വന്ന ഈ താൽക്കാലിക വിരാമം 2025 ഡിസംബർ 31 വരെ നിലനിൽക്കും.
സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പുകൾ അനുവദിക്കാൻ സാധിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് പ്രതിവർഷം ലഭിക്കുന്ന അപേക്ഷകൾ എന്ന് ഐആർസിസി പറയുന്നു.
2025-27 ഇമിഗ്രേഷൻ പദ്ധതിയിൽ സ്വകാര്യമായി സ്പോൺസർ ചെയ്യുന്ന 23,000 അഭയാർത്ഥികളെ പ്രവേശിപ്പിക്കാനാണ് ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്, അതേസമയം അടുത്ത വർഷത്തെ മൊത്തം അഭയാർത്ഥി ലക്ഷ്യം 58,000-ത്തിലധികം ആളുകളാണ്.