New Update
/sathyam/media/media_files/2025/08/01/hgbgg-2025-08-01-02-54-04.jpg)
ഒട്ടാവ: ഫ്രാന്‍സിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക്യാനഡയും. സെപ്റ്റംബറില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.
Advertisment
2025 സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80ാമത് സെഷനില്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹമാസിന്‍റെ പിന്തുണയില്ലാതെ അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന സീനിയര്‍ അതോറിറ്റി തെറഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചതിനു ശേഷമായിരിക്കും പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.