ഇന്ത്യയുമായുള്ള ബന്ധങ്ങൾ 'പുനർനിർമിക്കാൻ' ആഗ്രഹമുണ്ടെന്നു കാനഡയുടെ പുതിയ പ്രധാനമന്ത്രിയാവുന്ന മാർക്ക് കാർണി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഭരണ ലിബറൽ പാർട്ടി നേതാവായി ഞായറാഴ്ച്ച രാത്രി തിരഞ്ഞെടുക്കപ്പെട്ട കാർണി (59) ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പു വരെ പ്രധാനമന്ത്രിയായി തുടരും.
ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജാർ കാനഡയിൽ വധിക്കപ്പെട്ടതിനു പിന്നിൽ ഇന്ത്യയുടെ കൈയുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെ തുടർന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളായത്. ഇന്ത്യ ആരോപണം നിഷേധിച്ചു. വ്യക്തമായ തെളിവ് ട്രൂഡോ ഹാജരാക്കിയിട്ടുമില്ല.
കാർണി പറഞ്ഞു: "സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി നമ്മുടെ വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കും. ഇന്ത്യയുമായി ബന്ധങ്ങൾ പുനർനിർമിക്കാൻ അവസരമുണ്ട്."
പുതിയ വ്യാപാര ബന്ധങ്ങൾ തേടുമെന്ന് പറയുമ്പോൾ കാർണി യുഎസുമായുളള ബന്ധത്തിൽ ഉണ്ടായിട്ടുളള ഉലച്ചിൽ കണക്കിലെടുത്തു കാണുന്നു.