ജലന്ധർ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങിന്റെ മരണത്തിൽ കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ജലന്ധറിനു സമീപം ബിയാസ് പിൻഡ് ഗ്രാമത്തിൽ വാഹനമിടിച്ചാണ് 114 വയസ്സുണ്ടായിരുന്ന ഫൗജ് സിങ് മരിച്ചത്.
തന്റെ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം കാനഡയിൽ താമസിക്കുന്ന 26 വയസ്സുള്ള അമൃത്പാൽ സിങ് ധില്ലനാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ജൂൺ 23- നാണ് അമൃത്പാൽ സിങ് ധില്ലൺ ഇന്ത്യയിലെത്തിയത്.
1911-ൽ പഞ്ചാബിലെ കർഷക കുടുംബത്തിൽ ജനിച്ച ഫൗജ സിങ് നാല് സഹോദരങ്ങളിൽ ഇളയവനായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ഒന്നിലധികം റെക്കോഡുകൾ നേടിയ വ്യക്തിയാണ് ഇദ്ദേഹം.
മാരത്തൺ പൂർത്തിയാക്കിയ ഏറ്റവും പ്രായമുള്ള വ്യക്തകൂടിയാണ് അദ്ദേഹം. ലണ്ടൻ, ന്യൂയോർക്ക്, ഹോങ്കോങ് എന്നിവിടങ്ങളിലെ പ്രശസ്‌തമായ മാരത്തണുകൾ ഉൾപ്പെടെ ഓടി പൂർത്തിയാക്കിയിട്ടുണ്ട്.