ടൊറൻ്റോ : കനേഡിയൻ മലയാളി അസോസിയേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. “സമൃദ്ധി-2025” എന്ന പേരിൽ നടക്കുന്ന ഓണാഘോഷത്തിന്‍റെ ഇവൻ്റ് ലോഞ്ചിങ് റിയൽറ്റർ പ്രമോദ് കുമാർ (റീമാക്സ് ഗോൾഡ്) നിർവ്വഹിച്ചു. മിസ്സിസാഗ സെൻ്റ് ഫ്രാൻസിസ് സേവ്യർ സെക്കണ്ടറി സ്കൂളിൽ (50 ബ്രിസ്റ്റോൾ ആർ ഡി ഡബ്ലിയു, ഒ എൻ എൽ 5ആർ 3കെ3) സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 വരെയാണ് സമൃദ്ധി-2025 ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഇവൻ്റ് ലോഞ്ചിങ് ചടങ്ങിൽ c എം എ പി ഇ പ്രസിഡൻ്റ് വിജയ നാഥൻ, ഹരികൃഷ്ണൻ പന്നിക്കുഴി, ജിനി, റോസ് മോൾ, മനോജ്, സുനിൽ, മാത്യു, ജോർജ് വർഗീസ്, വർഗീസ്, സണ്ണി ഫിലിപ്പോസ്, ബർലിൻ, ജെറിൻ, അരുൺ വിശ്വൻ, ഡാനിയേൽ, ദിവ്യ, ജിത്ത, ജോജി വർഗീസ്, സജു ഇവാൻസ്, ഷെബിൻ മാത്യു, ഷീന മാത്യു തുടങ്ങിയവർ പങ്കെടുത്തു.