ടൊറൊന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ ഒഴിഞ്ഞു.
ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ് ചേരാനിരിക്കെയാണ് രാജി 9 വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ് തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്
ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു.
പുതിയ നേതാവിനെ ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുക്കുന്നതു വരെ ട്രൂഡോ(53) പ്ര ധാനമന്ത്രിസ്ഥാനത്തു തുടരുമെന്ന് ഒട്ടാവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രൂഡോ അറിയിച്ചു. പത്തു വര്‍ഷത്തെ ട്രൂഡോ ഭരണത്തിനാണ് അന്ത്യമാകുന്നത്.
2015ലാണ് ജസ്ററിന്‍ ട്രൂഡോ ആദ്യമായി കനേഡിയന്‍ പ്രധാനമന്ത്രിയായത്. അന്ന് 43 വയസായിരുന്നു അദ്ദേഹത്തിന്. കാനഡയുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
ട്രൂഡോയുമായുള്ള ഭിന്നതയുടെ പേരില്‍ കഴിഞ്ഞ മാസം ധനമന്ത്രി ക്രിസ്ററിയ ഫ്രീലാ ന്‍ഡ് രാജിവച്ചിരുന്നു. ഈ വര്‍ഷം കാനഡയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രൂ ഡോയുടെ ജനപ്രീതിയില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. അഴിമതികളും ജനവി രുദ്ധ നയങ്ങളും ട്രൂഡോയ്ക്കു തിരിച്ചടിയായി. ട്രൂഡോ രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയിലെ ഒരു ഡസനിലേറെ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്ററിയ ഫ്രീലാന്‍ഡ്, മാര്‍ക്ക് കാര്‍ണി, വിദേശകാര്യ മന്ത്രി മെ ലാനി ജോളി, ധനമന്ത്രി ഡൊമിനിക് ലെബ്ളാങ്ക് എന്നിവരെയാണ് പകരം പ്രധാനമ ന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്