ഓട്ടവ : രാജ്യാന്തര വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന നികുതി ക്രെഡിറ്റുകളും ആനുകൂല്യങ്ങളും സംബന്ധിച്ച് കനേഡിയൻ റവന്യൂ ഏജൻസി (CRA) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 27-ന് നടക്കുന്ന വെബിനാറിൽ എല്ലാ രാജ്യാന്തര വിദ്യാർത്ഥികൾക്കും സൗജന്യ രജിസ്റ്റർ ചെയ്യാം.
നികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യണം എന്നതടക്കം വെബിനാറിൽ പങ്കെടുക്കുന്നവർക്ക് CRA ജീവനക്കാരോട് നികുതികളെയും നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെയും കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാൻ അവസരം ലഭിക്കും.ഏകദേശം 45 മിനിറ്റ് നീണ്ടു നിൽക്കുന്ന വെബിനാർ നവംബർ 27-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കും.
വെബിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ Canada.ca എന്ന വെബ്പേജ് സന്ദർശിക്കുക. കാനഡയിലെ പുതുമുഖങ്ങൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളും ക്രെഡിറ്റുകളും സംബന്ധിച്ച ഒരു ഫോളോ-അപ്പ് വെബിനാർ 2025 മാർച്ച് 12-ന് നടക്കും.