അടുത്തിടെ പൊങ്ങിവന്ന ചാറ്റ് ജിപിടിയുടെ ഒരു ട്രെന്‍ഡായിരുന്നു ജിബ്ളി സ്ററുഡിയോ ശൈലിയിലുള്ള എഐ ആര്‍ട്ട്. അത് എന്താണെന്ന് അറിയും മുന്നേ ആളുകള്‍ അത് പരീക്ഷിച്ചുകഴിഞ്ഞു. പിന്നീട് ഈ ട്രെന്‍ഡ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇന്‍സ്ററാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളിലും ആളുകള്‍ സ്വന്തം ചിത്രങ്ങളും വീഡിയോകളും പോസ്ററ് ചെയ്തു.
ചാറ്റ് ജിപിടിയുടെ പുതിയ ട്രേന്‍ഡ് സെറ്റര്‍: നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യനാകുന്നു.എന്നാല്‍ ഇപ്പോള്‍ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് ചാറ്റ് ജിപിടിയുടെ പുതിയ ഇമേജ് ജനറേറ്റര്‍ ട്രേന്‍ഡ്. പ്രത്യേകിച്ച് വളര്‍ത്തുമൃഗ സ്നേഹികള്‍ക്ക് ഇത് പുതിയൊരു വിനോദമാകുന്നു. സംഭവം എന്തെന്നുവച്ചാല്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരുടെ അരുമയായ വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യരുടെ ഐഡന്‍റിറ്റികള്‍ നല്‍കാം.
"നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ മനുഷ്യരൂപം എങ്ങനെയിരിക്കുമെന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ..??" ചാറ്റ് ജിപിടി ഇന്‍സ്ററാഗ്രാമില്‍ എഴുതി. "ചാറ്റില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത് തികച്ചും സൗജന്യവും എല്ലാവര്‍ക്കും ലഭ്യവുമാണ്. ഇതിനായി ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത് ഷേശം.. എന്‍റെ വളര്‍ത്തുമൃഗം ഒരു മനുഷ്യനാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് ചോദിക്കുക. പ്രൊ ടിപ്പ്: മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്‍റെ സ്വഭാവ വിശേഷങ്ങളോ വ്യക്തിത്വമോ ചേര്‍ക്കാന്‍ മടിക്കേണ്ട""
ഇങ്ങനെ എഐ ഉപയോഗിച്ച് ആളുകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ മനുഷ്യരാക്കി മാറ്റിയ നിരവധി ചിത്രങ്ങളുടെ ഇതിനോടൊപ്പം എക്സില്‍ പോസ്ററ് ചെയ്തിട്ടുണ്ട്.