സിഗററ്റ്, മദ്യം എന്നിവ ഒഴിവാക്കാൻ തയ്യാറാണോ? വർഷം 10,000 യൂറോ ലഭിക്കാം!

New Update
1f

ഒരു ദിവസം ഒരു പായ്ക്ക് സിഗരറ്റ് വലിക്കുന്നവർക്ക് പുകവലി ഉപേക്ഷിക്കുകയാണെങ്കിൽ പ്രതിമാസം €575.36 – അല്ലെങ്കിൽ ഒരു വർഷം €6,700 – ലാഭിക്കാൻ കഴിയുമെന്ന് സി എസ് ഒ.

Advertisment

നിലവിലെ കണക്കനുസരിച്ച് പബ്ബിൽ നിന്നും ആഴ്ചയിൽ നാല് പൈന്റ് കുടിക്കുന്നവർക്ക് അത് നിർത്തിയാൽ ഏകദേശം €95 ലാഭിക്കാം എന്നും സി എസ് ഒ പറയുന്നു. രാജ്യത്ത് ജീവിതചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് ഈ കണക്കുകൾ എന്നതാണ് ശ്രദ്ധേയം.

2020 നവംബറിനും 2025 നും ഇടയിലുള്ള അഞ്ച് വർഷത്തിനുള്ളിൽ പുറത്ത് ഭക്ഷണം കഴിക്കുന്നതിനുള്ള ചെലവ് ഏകദേശം 25 ശതമാനം വർദ്ധിച്ചതിനാൽ, ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ലാഭത്തിലേക്ക് നയിച്ചേക്കാം. ടേക്ക്‌എവേകൾക്കും ആനുപാതികമായി ചെലവ് 30 ശതമാനം വർദ്ധിച്ചു. അതായത് അഞ്ച് വർഷം മുമ്പ് €25 ചിലവാകുന്ന ഒരു ടേക്ക്‌എവേയ്ക്ക് ഇപ്പോൾ നിങ്ങൾക്ക് €32 ൽ കൂടുതൽ ചിലവാകും.

2025 നവംബർ വരെയുള്ള 12 മാസത്തിനുള്ളിൽ ടേക്ക്‌എവേ കാപ്പിയുടെ വില 7 ശതമാനം വർദ്ധിച്ചതിനാൽ, കഫീൻ ഉപഭോഗം കുറയ്ക്കുന്നത് വഴിയും ഗണ്യമായ ലാഭം കൈവരിക്കാൻ കഴിയും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Advertisment