ബര്‍ലിന്‍: ജര്‍മനിയിലെ പ്രശസ്തമായ ന്യൂഡിസ്ററ് ബീച്ചുകളില്‍ വസ്ത്രം ധരിച്ചു വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. സാധാരണയായി പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ളവരാണ് ന്യൂഡിസ്ററ് ബീച്ചുകളിലെത്താറുള്ളത്. വസ്ത്രം ധരിച്ചെത്തുന്നവര്‍ നഗ്നതാവാദികള്‍ക്ക് അലോസരമുണ്ടാകുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. റോസ്റേറാക്ക് ബീച്ചിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. പൂര്‍ണമായും നഗ്നരാകാന്‍ തയാറാകാത്തവരെ ബീച്ചിലേക്ക് കടത്തി വിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റോക്സ്റേറാക്കില്‍ മാത്രം 15 കിലോമീറ്ററോളമുള്ള ന്യൂഡിസ്ററ് ബീച്ചാണുള്ളത്. പ്രകൃത്യായുള്ള ജീവിതശൈലിയെ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ഇത്തരം ബീച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ബീച്ചില്‍ തന്നെ വിവിധ വിഭാഗങ്ങളുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ജര്‍മനിയില്‍ ഇത്തരം ജീവിതശൈലി സജീവമാണ്. ഫ്രീ ബോഡി കള്‍ച്ചര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ക്കിലും ബീച്ചിലും മലകളിലുമെല്ലാം ജര്‍മനിക്കാര്‍ കൂട്ടമായി നഗ്നരായി എത്താറുണ്ട്. പുതു തലമുറ പക്ഷേ ഇതില്‍ നിന്ന് വിഭിന്നരാണ്. അതു കൊണ്ട് തന്നെ ഈ സംസ്കാരം പിന്തുടരുന്നവരുടെ എണ്ണവും കുറഞ്ഞു വരുകയാണ്.
ന്യൂഡിസ്ററ് ബീച്ചുകളില്‍ പിന്തുടരേണ്ട ചില അലിഖിത നിയമങ്ങളുമുണ്ട്. മറ്റൊരു വ്യക്തിയെ തുറിച്ചു നോക്കരുതെന്നാണ് അതില്‍ ഒന്നാമത്തേക്. വ്യക്തിഗത ഇടങ്ങളെ ബഹുമാനിച്ചു കൊണ്ട് പരസ്പരം ഇടപഴകാം. ഫോട്ടോഗ്രഫി അനുവദനീയമല്ല. മറ്റു വ്യക്തികളെ നോക്കി അവരുടെ ശരീരത്തെ പരിഹസിക്കുന്ന വിധത്തില്‍ സംസാരിക്കാനും പാടില്ല.