ലണ്ടന്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മാതൃകയില്‍ യുകെയിലും അനധികൃത കുടിയേറ്റക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് യുകെ പാര്‍ലമെന്‍റ് പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന്‍റെ നേതാവ് കെമി ബാഡ്നോക്ക്.
ആരൊക്കെ രാജ്യത്തേയ്ക്കു വരണമെന്നും എത്ര നാള്‍ താമസിക്കണമെന്നും ആരാണ് പോകേണ്ടതെന്നുമെല്ലാം തീരുമാനിക്കാന്‍ പാര്‍ലമെന്‍റിനു കഴിയണം. യാത്രാ വിലക്ക് പോലുള്ള നടപടികളിലൂടെ വേണം ഇക്കാര്യങ്ങള്‍ നടപ്പിലാക്കാനെന്നും ബാഡ്നോക്ക് ഓര്‍മിപ്പിച്ചു. ഇതെല്ലാം പ്രായോഗികമാക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ യുകെയില്‍ ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ അഭിപ്രായപ്രകനം കൊണ്ട് ട്രംപിന്‍റെ തീരുമാനത്തോട് താന്‍ യോജിക്കുന്നു എന്നര്‍ഥമില്ലെന്നും ട്രംപ് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക താന്‍ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ കബളിപ്പിക്കപ്പെടുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അവര്‍ ആരോപിച്ചു. അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ബ്രിട്ടന്‍റെ സംവിധാനം തകര്‍ന്നെന്നും രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ നിയന്ത്രിക്കാനോ വിദേശ കുറ്റവാളികളെ നാടുകടത്താനോ കഴിയുന്നില്ലെങ്കില്‍ തങ്ങളെ തടയുന്ന നിയമങ്ങളും ഉടമ്പടികളും ഉപേക്ഷിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇവ ശരിയായി പരിഹരിക്കാനുള്ള പദ്ധതി ഉണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.
വൈറ്റ് ഹാളിലെ ഡിഫന്‍സ് തിങ്ക്ടാങ്ക് ആയ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്ററിറ്റ്യൂട്ടില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിന്ന് യുകെ പുറത്തു പോകണമെന്ന ആവശ്യത്തെ കണ്‍സര്‍വേറ്റീവുകള്‍ അംഗീകരിക്കുമോ എന്ന് നിര്‍ണയിക്കാനുള്ള നിയമനടപടിക്ക് തുടക്കമിട്ടു കൊണ്ടുള്ള പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.