വത്തിക്കാന്‍ സിറ്റി: ഭീകരതയ്ക്കെതിരായ നടപടിയുടെ പേരില്‍ ഗാസയിലെ നിരപരാധികളെ കൊന്നൊടുക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേല്‍ സൈന്യം തുടരുന്ന നടപടിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു.
ഗാസയിലെ ഹോളി ഫാമിലി പള്ളി സമുച്ചയത്തിലെ കന്യാസ്ത്രീ മഠത്തില്‍ അഭയം തേടിയെത്തിയ രണ്ടു സ്ത്രീകളെ ഇസ്രയേല്‍ സേന വധിച്ചതു ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം.
ഗാസയില്‍ നിന്നു ദിവസവും ദുഃഖകരമായ വാര്‍ത്തയാണു ലഭിക്കുന്നതെന്നും നിരായുധരായ സാധാരണ ജനങ്ങളെ ബോംബിട്ടും ഷെല്ലുകള്‍ വര്‍ഷിച്ചും കൊല്ലുന്നത് ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചു.