ബ്രസല്‍സ്: ഷെങ്കന്‍ വിസ അനുവദിക്കുന്ന കാര്യത്തില്‍ മേഖലയിലെ വിവിധ രാജ്യങ്ങള്‍ വിവിധ രീതിയിലാണ് പെരുമാറുന്നത്. ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ കിട്ടാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യം ഐസ്ളാന്‍ഡ് ആണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.
2023ല്‍ ചൈനയ്ക്കും തുര്‍ക്കിക്കും ശേഷം ഷെങ്കന്‍ വിസ അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ വന്നതും ഇന്ത്യക്കാരില്‍നിന്നാണ്.
966,687 ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കപ്പെട്ട രാജ്യങ്ങള്‍ ഏതൊക്കെ എന്നു നോക്കാം:
1. ഐസ്ളന്‍ഡ് ~ 95.43 ശതമാനം
2. ജര്‍മനി ~ 89.53 ശതമാനം
3. സ്വിറ്റ്സര്‍ലന്‍ഡ് ~ 88.02 ശതമാനം
4. ബെല്‍ജിയം ~ 85.81 ശതമാനം
5 ലക്സംബര്‍ഗ് ~ 85.79 ശതമാനം